ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
Thursday, August 14, 2014 8:49 AM IST
ഡാളസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ് 10 മുതല്‍ 17 വരെ ആചരിക്കും. പത്തിന് (ഞായര്‍) പെരുന്നാള്‍ കൊടിയേറ്റ് നടത്തി. 15-ന് (വെള്ളി) വൈകുന്നേരം ഏഴിന് സന്ധ്യാ നമസ്ക്കാരവും 'ദൈവകൃപയുടെ ശാക്തീകരണം' എന്ന വിഷയത്തെ അധികരിച്ച് ധ്യാന ചിന്തകള്‍ക്ക് ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ നേതൃത്വം നല്‍കും.

16-ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് യുവതീയുവാക്കള്‍ക്കായി 'യവനത്തില്‍ ക്രിസ്തീയ അനുഭവം' എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ചക്ക് ഫാ. ഡോ. വര്‍ഗീസ് എം. ദാനിയേല്‍ നേതൃത്വം നല്‍കും. വൈകുന്നേരം ഏഴിന് സന്ധ്യാ നമസ്ക്കാരം, ധ്യാന പ്രസംഗം തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ഥന, ആശീര്‍വാദം എന്നിവ നടക്കും.

17ന് (ഞായര്‍) രാവിലെ 8.30ന് പ്രഭാത നമസ്കാരം, വി. കുര്‍ബാന, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. രാജു ദാനിയേല്‍ (വികാരി ആന്‍ഡ് പ്രസിഡന്റ്) 214 476 6584, പ്രിന്‍സ് ഏബ്രഹാം (സെക്രട്ടറി) 214 729 5345, റസ്ക് ജേക്കബ് (ട്രസ്റി) 469 362 2308, മോഹന്‍ ചെറിയാന്‍ (പെരുന്നാള്‍ കോര്‍ഡിനേറ്റര്‍), 2145467773.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം