ഐപിഎസ്എഫ് ആവേശത്തില്‍ ഒക്ലഹോമ
Saturday, August 16, 2014 9:35 AM IST
ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളി ഫാമിലി സീറോ മലാബാര്‍ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റിന് (കജടഎ 2014) ഓഗസ്റ് 15 ന് (വെള്ളി) തുടക്കമായി.

മില്‍ വുഡ് പബ്ളിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആദ്യ ദിവസം ക്യാരംസ്, ചെസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നീ മത്സരങ്ങള്‍ നടന്നു. ഗ്രേഡനുസരിച്ചു പുരുഷ, വനിതാ വിഭാഗങ്ങളില്‍ ആറു കാറ്റഗറികളിലായി 48 മത്സരങ്ങള്‍ പര്യവസാനിച്ചപ്പോള്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം പോയിന്റ് നിലയില്‍ മുന്നിലെത്തി.

ഉച്ചകഴിഞ്ഞ് 2:30 ന് ഒക്ലഹോമ ഹോളി ഫാമിലി ഇടവക വികാരി ഫാ. പോള്‍ കോട്ടക്കല്‍ നിലവിളക്ക് തെളിച്ച് പ്രാര്‍ഥനയോടെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റിലെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചടങ്ങുകളില്‍ ഫാ. വില്‍സന്‍ ഫിലിപ്പോസ് (അസിസ്റന്റ് വികാരി സെന്റ്.ജോസഫ് ഫൊറോന ചര്‍ച്ച് ഹൂസ്റണ്‍), ഫാ. ചിന്ന (യൂക്കോണ്‍, ഒക്ലഹോമ), ഐപിഎസ്എഫ് കോഓര്‍ഡിനേറ്റേഴ്സ് സിബിമോന്‍ എം.എം , ജോബി ജോസഫ്, ബോബ് കെ. മാത്യു (ട്രസ്റി) എന്നിവരും ഷിക്കാഗോ രൂപതയിലെ ടെക്സസ് ഒക്ലഹോമ റീജിയണിലെ മറ്റു എട്ടു സീറോ മലബാര്‍ ഇടവകകളില്‍ നിന്നെത്തിയവരും റീജിയണില്‍ നടക്കുന്ന പ്രഥമ ഇന്റര്‍ പാരിഷ് സ്പോര്‍ട്സ് ഫെസ്റിനു സാക്ഷ്യം വഹിക്കുവാന്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍