ഡല്‍ഹിയില്‍ വിവിധ സംഘടനകള്‍ സ്വാതന്ത്യ്രദിനവും മാതാവിന്റെ സ്വാര്‍ഗോപണ തിരുനാളും ആഘോഷിച്ചു
Saturday, August 16, 2014 9:39 AM IST
ന്യൂഡല്‍ഹി: ആര്‍.കെ പുരം സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടില്‍ സെന്റ് തോമസ് ലാറ്റിന്‍ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയും സംയുക്തമായി ഇന്ത്യയുടെ അറുപത്തെട്ടാമത് സ്വാതന്ത്യ്രദിനം ആഘോഷിച്ചു.

എസ്ഡിഎംസി കൌണ്‍സിലറും സൌത്ത് സോണ്‍ വാര്‍ഡ് ചെയര്‍മാനുമായ ശൈലേന്ദര്‍ സിംഗ് ദേശീയ പതാക ഉയര്‍ത്തി.

മാതാവിന്റെ സ്വാര്‍ഗാരോപണ തിരുനാള്‍ രാവിലെ എട്ടിന് സെന്റ് തോമസ് ദേവാലയത്തില്‍ ആഘോഷിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. പി.ടി മാത്യു എസ്ജെ, ഫാ. ജോസഫ് പുത്തന്‍കുളം, ഫാ. ജോര്‍ജ് മണിമല, ഫാ. യേശുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

ഗൂര്‍ഗോണ്‍ സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയില്‍ നടന്ന സ്വാതന്ത്യ്രദിനാഘോഷ ചടങ്ങില്‍ ഫാ. റോണി തോപ്പിലാന്‍ ദേശീയ പതാക ഉയര്‍ത്തി.

ആയനഗര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരത്തില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. മത്സരവിജയികള്‍ക്ക് ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കരോള്‍ബാഗ് ഫൊറോന പള്ളിയില്‍ സ്വാതന്ത്യ്രദിനാഘോഷം നടത്തി. ആഘോഷങ്ങള്‍ക്ക് ഫാ. സജോ പടയാട്ടില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഇടവകയില്‍നിന്നും വിവിധ സേനാ വിഭാഗങ്ങളില്‍ സേവനം ചെയ്യുന്നവരെ ആദരിക്കുകയും ചെയ്തു.

ജസോള ഫാത്തിമ മാതാ പള്ളിയില്‍ നടന്ന സ്വാതന്ത്യ്രദിനാഘോഷത്തില്‍ ഫാ. ജേക്കബ് നങ്കേലിമാലില്‍ ദേശീയ പതാക ഉയര്‍ത്തി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്