മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Saturday, August 16, 2014 9:40 AM IST
ഹൂസ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ ഇന്ത്യയുടെ അറുപത്തിയെട്ടാമത് സ്വാതന്ത്യ്രദിനം അസോസിയേഷന്‍ ആസ്ഥാനമായ കേരള ഹൌസില്‍ (1415 ജമരസലൃ ഘി,ടമേളളീൃറ) ആചരിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വര്‍ക്കി ഇന്ത്യന്‍ പതാകയും സാം ഉമ്മന്‍ (മുന്‍ പ്രസിഡന്റ് ലോസ് ആഞ്ചലസ് മലയാളി അസോസിയേഷന്‍) അമേരിക്കന്‍ പതാകയുമുയര്‍ത്തി.

തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ സാം ഉമ്മന്‍, ശശിധരന്‍ നായര്‍, ബേബി മണക്കുന്നേല്‍, ഏബ്രഹാം ഈപ്പന്‍, ഡോ. സാം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തോമസ് വര്‍ക്കി സ്വാഗതവും ജോയ് എന്‍. സാമുവല്‍ നന്ദിയും രേഖപ്പെടുത്തി.