അഗതി മന്ദിരങ്ങളില്‍ കൈത്താങ്ങായി 'നാസ്'
Monday, August 18, 2014 3:47 AM IST
ന്യൂഡല്‍ഹി : നരേല അയ്യപ്പ സേവാ സമിതിയുടെ 2014 മണ്ഡല ആഘോഷത്തിനായുള്ള നയരൂപികണത്തിന്റെ ഭാഗമായി വാര്‍ഷിക പൊതുയോഗം സമിതി അധ്യക്ഷന്‍ സി.കെ.രാമന്റെ നേതൃത്വത്തില്‍ കൂടുകയും 2014 ഡിസംബര്‍ 13-ന് സമിതിയുടെ മൂന്നാം മണ്ഡല പൂജ മുന് വര്‍ഷങ്ങളിലേതു പോലെ പഞ്ചാബി കോളനിയിലെ സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ വച്ചു നടത്തുവാനും തീരുമാനിച്ചു. അതുപോലെ തന്നെ കഴിഞ്ഞ ദിവസങ്ങളിള്‍ അകാല മരണം പ്രാപിച്ച വിനോദ് കുമാര്‍ , സി.ബി.ജോണ്‍ തുടങ്ങിയവരുടെ കുടുംബാംഗങ്ങള്‍ക്ക് സമിതി അധ്യക്ഷന്‍ സി.കെ.രാമന്റെ നേതൃത്വത്തില്‍ അടിയന്തരമായി കൈമാറിയ പതിനായിരം രൂപയുടെ ധനസഹായം യോഗം അംഗീകരിച്ചു.

തുടര്‍ന്ന് സമിതിയുടെ മുന്‍തീരുമാനപ്രകാരം നരേലയിലെ സേവാശ്രമം , കേരാകുര്‍ദിലെ ശാന്തിധാം തുടങ്ങിയ അഗതി മന്ദിരങ്ങളിലേക്ക ഒരു വര്‍ഷത്തേക്കുള്ള സോപ്പ്, പേസ്റ് , ഡെറ്റോള്‍ , തുണി ത്തരങ്ങള്‍ തുടങ്ങിയവ സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു. കേരാകുര്‍ദിലെ ശാന്തിധാമില്‍ സമിതി ഉപാധ്യക്ഷ ശ്രീമതി ഉഷാ പിള്ള , സെക്രട്ടറി ശ്രീ വത്സന്‍ എന്നിവര് ചേര്‍ന്ന് അന്തേവാസികള്‍ക്കായുള്ള സാദനസാമഗ്രികള്‍ കൈമാറുകയും നരേലയിലെ സേവാശ്രമത്തില്‍ വിതരണ കര്‍മ്മം സോണിപത്ത് ഋഷികുല്‍ വിദ്യാപീതിലെ പ്രിന്‍സിപള്‍ ശ്രീ മോഹന്‍ രാജും നിര്‍വ്വഹിച്ചു . രണ്ടു അഗതി മന്ദിരങ്ങളിലേയും നടത്തിപ്പുകാര് നരേല അയ്യപ്പ സേവാ സമിതിയുടെ ഈ സല്‍പ്രവൃത്തിയെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയും മാതൃകാപരം എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

സമിതി അംഗങ്ങളുടെ ആഗമനത്തോടെ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ അന്തേവാസികളുടെ കണ്ണുകളില്‍ വിടര്‍ന്ന പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ചുറ്റും കൂടിയവര്‍ക്കിടവര്‍ക്കിടയിലും അംഗങ്ങള്‍ക്കിടയിലും ചിന്തനത്തിന്റെ പുതിയ അനുഭവം തന്നെ സൃഷ്ടിച്ചു.

റിപ്പോര്‍ട്ട്: പി. ഗോപാലകൃഷ്ണന്‍