പതിനേഴാമത് സംയുക്ത ക്രിസ്ത്യന്‍ സുവിശേഷ യോഗം ഓഗസ്റ് 22, 23, 24 തിയതികളില്‍
Monday, August 18, 2014 6:30 AM IST
ഡാളസ്: ഡാളസിലെ 22 ക്രിസ്തീയ സഭകളെ ഉള്‍പ്പെടുത്തി കേരള എക്യുമെനികല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനേഴാമത് സുവിശേഷ യോഗം ഓഗസ്റ് 22, 23, 24 തീയതികളില്‍ (വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ) നടത്തപ്പെടുന്നു.

ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള മാര്‍ത്തോമ ചര്‍ച് ഓഫ് ഡാളസില്‍ നടത്തപ്പെടുന്ന ഈ അനുഗ്രഹീതമായ യോഗത്തിലെ പ്രധാന പ്രാസംഗികന്‍ മാര്‍ത്തോമ സഭയിലെ ഡല്‍ഹി ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഏബ്രഹാം മാര്‍ പൌലോസ് ആയിരിക്കും.

സുവിശേഷ യോഗത്തോട് അനുബന്ധിച്ച് 23 ന് (ശനി) രാവിലെ 10 മുതല്‍ 12 വരെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക മീറ്റിംഗ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്സ് പള്ളിയില്‍ നടത്തുമെന്ന് കേരള എക്യുമെനികല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ദൈവീക സ്നേഹത്തിന്റെ നിറവില്‍ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും തിരുവചന സത്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ഡാളസിലെ ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ