സമ്മര്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു
Tuesday, August 19, 2014 3:43 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ മൂന്നുദിവസങ്ങളിലായി നടന്നുവന്ന സമ്മര്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു. കുട്ടികളുടെ ആധ്യാത്മിക വളര്‍ച്ചയും വേനല്‍ക്കാല അവധിയുടെ കായികോല്ലാവസും ഉദ്ദേശിച്ചുകൊണ്ട് നടത്തപ്പെട്ട സമ്മര്‍ ക്യാമ്പ് വിജ്ഞാനവും വിനോദവും നിറഞ്ഞതായിരുന്നു. നാലാം ക്ളാസ് മുതല്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍ക്കുവേണ്ടി നടത്തിയ ക്യാമ്പില്‍ നൂറ് കുട്ടികള്‍ പങ്കെടുത്തു.

ലീഡര്‍ഷിപ്പ്, ദൈവ സ്നേഹം, മാതൃപിതൃസ്നേഹം, വി. കുര്‍ബാന, കൂദാശകള്‍, വൊക്കേഷന്‍, ബൈബിള്‍ വായന, ക്നാനായ ചരിത്രം എന്നിവയായിരുന്നു പഠന വിഷയങ്ങള്‍.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. സിജു മുടക്കോടില്‍, ജോണി തെക്കേപ്പറമ്പില്‍, ജോജോ ജോസഫ്, ലിന്‍സ് ജോസഫ്, റ്റോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ, മനീഷ് കൈമൂലയില്‍, ഫിഫി കിഴക്കേക്കുറ്റ് എന്നിവര്‍ ക്ളാസുകള്‍ കൈകാര്യം ചെയ്തു. കുട്ടികളുടെ വ്യക്തിത്വവികസനം ലക്ഷ്യംവെച്ചുകൊണ്ട് നിരവധി ഇന്‍ഡോര്‍ ഗെയിമുകളും, സ്കിറ്റുകളും, ഔട്ട്ഡോര്‍ ഗെയിമുകളും നടത്തപ്പെട്ടു. സമാപന സമ്മേളനത്തിനു മുന്നോടിയായി നടത്തിയ സ്റ്റേജ് ഷോ കുട്ടികള്‍ തന്നെ കോറിയഗ്രാഫ് ചെയ്തു. നല്ല കുടുംബം, കാനായിലെ കല്യാണം, മൈലാഞ്ചി ഇടീല്‍, ചന്തം ചാര്‍ത്ത് എന്നിവയായിരുന്നു സ്റ്റേജ്ഷോയുടെ വിഷയങ്ങള്‍.

സമാപന സമ്മേളനത്തില്‍ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റന്റ് വികാരി ഫാ. സിജു മുടക്കോടില്‍ എന്നിവര്‍ സന്ദേശം നല്‍കി. ഏറ്റവും ക്യാമ്പറായി ലിയോ വെള്ളിയാന്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം ലിയോണ കുന്നേലിനും, മൂന്നാം സ്ഥാനം അലീന പൂത്തുറയിലിനും ലഭിച്ചു. എമിലി തച്ചേട്ട്, ഷെല്‍ബിന്‍ പഴയംപള്ളി, ഷിജില്‍ പാലക്കാട്ട്, അഞ്ജലീന കണ്ണച്ചാംപറമ്പില്‍, ഇസബെല്‍ പുളിക്കത്തൊട്ടി, ലിയ നെല്ലാമറ്റം എന്നിവര്‍ സ്പെഷല്‍ അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു. റോബില്‍ പതിയില്‍, ലിയാ പുതുശേരില്‍, നീല്‍ അഞ്ചുകുന്നത്ത്, ആഷ്ന നെടുംതുരുത്തിയില്‍ എന്നിവര്‍ക്ക് ക്വിസ് മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചു. ഡെറിക് വലിയമറ്റത്തില്‍, ആല്‍വീന പൂത്തുറയില്‍ എന്നിവര്‍ ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് ഡയറക്ടര്‍ സജി പുതൃക്കയില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ബിനു ഇടകര, സിജു വെള്ളാരംകാലായില്‍, ഫെലിക്സ്, ഫെയ്മി, അഷിയ, ഷോണ്‍ എന്നിവര്‍ ക്യാമ്പിന്റെ വിജയത്തിനു സഹായിച്ചു.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി