ഹൂസ്റണില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാം 23ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, August 19, 2014 4:44 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ 18 ദേവാലയങ്ങളിലെ കലാപ്രതിഭകളുടെ കലാ പ്രകടനങ്ങള്‍ക്കായി ഒരുക്കുന്ന ക്രിസ്ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാമിനായി സ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയം (2411, 5വേ ടൃലല, ടൃമളളീൃറ) അണിഞ്ഞൊരുങ്ങി.

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹുസ്റണിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 23ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്ന ക്രിസ്തീയ കലാസന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

കലാസന്ധ്യയോടനുബന്ധിച്ച് സമാഹരിക്കുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടി സെന്റ് തോമസ് ആശ്രമത്തിന് നല്‍കുന്നതാണെന്നും അറിയിച്ചു.

കലാവിരുന്നിന്റെ വിജയത്തിനായി റവ. ഫാ. ജേക്ക് കുര്യന്‍ കണ്‍വീനറായി നൈനാന്‍ വീട്ടിനാല്‍, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍, മോസസ് പണിക്കര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

ഹുസ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സാന്നിധ്യസഹകരണം പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. റോയി തോമസ് 253 653 0689, റവ. കെ.ബി കുരുവിള 281 636 0727, കെ.കെ ജോണ്‍ 713 408 0865, ഷാജി പുളിമൂട്ടില്‍ 832 775 5366, യല്‍ദോ പീറ്റര്‍ 281 777 9216.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി