ഷിക്കാഗോ നിയുക്ത മെത്രാന്‍ മോണ്‍. ജോയ് ആലപ്പാട്ട് ദീപിക സന്ദര്‍ശിച്ചു
Wednesday, August 20, 2014 9:24 AM IST
കോട്ടയം: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോയ് ആലപ്പാട്ട് ദീപികയില്‍ സന്ദര്‍ശനം നടത്തി. കോട്ടയം ഓഫീസിലെത്തിയ അദ്ദേഹത്തെ രാഷ്ട്രദീപിക ലിമിറ്റഡ് സിഎംഡി മോണ്‍. മാത്യു എം. ചാലിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, സിഇഒ ഫാ. ചെറിയാന്‍ താഴമണ്‍, ചീഫ് ജനറല്‍ മാനേജര്‍ മാത്യു ജേക്കബ്, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, പ്രൊഡക്ഷന്‍ ജനറല്‍ മാനേജര്‍ ഫാ. അഗസ്റിന്‍ കിഴക്കേല്‍, ഫിനാന്‍സ് ജനറല്‍ മാനേജര്‍ എം.എം.ജോര്‍ജ് എന്നിവരുമായി നിയുക്ത ബിഷപ് ചര്‍ച്ചകള്‍ നടത്തി. ഫാ. സെബാസ്റ്റ്യന്‍ അരീക്കലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ദീപികയുടെ ഡെയ്ലി, ഓണ്‍ലൈന്‍ എഡിറ്റോറിയല്‍ വിഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ മോണ്‍. ആലപ്പാട്ട്, പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. ദീപിക അസോസിയേറ്റ് എഡിറ്റര്‍ റ്റി.സി. മാത്യു, ന്യൂസ് എഡിറ്റര്‍ ജിമ്മി ഫിലിപ്പ്, കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ്, പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.