അഗസ്റ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Thursday, August 21, 2014 3:11 AM IST
അഗസ്റ, ജോര്‍ജിയ: അഗസ്റ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം സെപ്റ്റംബര്‍ ആറിന് വൈകിട്ട് അഞ്ചു മുതല്‍ പത്തുവരെ നടത്തപ്പെടുന്നു. അഞ്ചു മുതല്‍ ആറു വരെ സോഷ്യല്‍ അവര്‍, ആറു മുതല്‍ ഒമ്പതു വരെ ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുമായി കലാവിരുന്ന്, ഒമ്പതിന് വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എവന്‍സിലുള്ള പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ വെച്ചാണ് ഈവര്‍ഷത്തെ പരിപാടികള്‍ നടക്കുന്നത്.

അഗസ്റയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി തോമസ് വി. ജോഷ്വാ (പ്രസിഡന്റ്) പത്രക്കുറിപ്പില്‍ അറിയിച്ചു. പരിപാടികളുടെ നടത്തിപ്പിലേക്ക് തോമസ് വി. ജോഷ്വാ (പ്രസിഡന്റ്), അനില്‍കുമാര്‍ പിള്ള (വൈസ് പ്രസിഡന്റ്), ശിവജി ചിദംബരം (ട്രഷറര്‍), സുജിത മനോജ്, കുഞ്ഞുമോള്‍ ഏബ്രഹാം, രാജലക്ഷ്മി ആനന്ദ്, ജോയല്‍ തോമസ്, ക്രിസ്റിന്‍ സുരാവോ, ഷോണ്‍ ജോബ്, ഷാജി കമലഹാസന്‍ എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം