ഫാമിലി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
Thursday, August 21, 2014 7:03 AM IST
ബാംഗളൂര്‍: ബാംഗ്ളൂര്‍ സീറോ മലബാര്‍ മിഷന്‍ മതബോധനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബാംഗളൂര്‍ ക്രൈസ്റ് സ്കൂളില്‍ ഫാമിലി ബൈബിള്‍ ക്വിസ് സംഘടിപ്പിച്ചു. ബൊമ്മനഹള്ളി സെന്റ് മേരീസ് ദേവാലയത്തിലെ ഡയസ് എ. ഡിക്സണും കുടുംബവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൊങ്ങസാന്ദ്ര ഹോളി ഫാമിലി ദേവാലയത്തിലെ സാബുക്കുട്ടിയും കുടുംബവും രണ്ടാം സ്ഥാനവും സുല്‍ത്താന്‍ പാളയ സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ എന്‍.ജെ. ജോര്‍ജുകുട്ടിയും കുടുംബവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം കാറ്റിക്കിസം ദിനത്തില്‍ നടക്കുമെന്നു ഡയറക്ടര്‍ റവ. ഡോ. തോമസ് കല്ലുകളം അറിയിച്ചു.