'മംഗല്യ മധുരം 2014' സ്വാഗതസംഘം രൂപീകരിച്ചു
Thursday, August 21, 2014 8:31 AM IST
അബുദാബി: അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ അവസാനവാരം നാദാപുരം മണ്ഡലത്തില്‍ 'മംഗല്യ മധുരം 2014' എന്ന പരിപാടി നടത്താന്‍ തീരുമാനിച്ചു.

നിര്‍ധനരായ 15 യുവതീ യുവാക്കളുടെ മംഗല്യ സാഫല്യം പൂവണിയാന്‍ സായാഹം നല്‍കുന്ന പദ്ധതിയായ 'മംഗല്യ മധുരം 2014' എന്ന പരിപാടി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മംഗല്യ സാഫല്യം പൂവണിയാത്ത യുവതീ യുവാക്കള്‍ക്ക് പദ്ധതി താങ്ങാവുമെന്നു സംഘാടകര്‍ കരുതുന്നു.

പരിപാടിയുടെ വിജയത്തിനായി ജില്ലയിലെ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരെയും അഭ്യുദയ കാംഷികളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പി.കെ.കെ ബാവ സാഹിബ് (മുഖ്യ രക്ഷാധികാരി) ഉമ്മര്‍ പണ്ടികശാല, എം.എ റസാഖ് മാസ്റര്‍, പാറക്കല്‍ അബ്ദുള്ള, യു. അബ്ദുള്ള ഫാറൂഖി, ഷറഫുദ്ദീന്‍ മംഗലാട്, അഹമദ് പുന്നക്കല്‍, ലത്തീഫ് വാണിമേല്‍, സി.വി.എം വാണിമേല്‍ (രക്ഷാധികാരികള്‍) പി. ആലിക്കോയ (ചെയര്‍മാന്‍) മൂസകോയ എം.സി, ജാഫര്‍ തങ്ങള്‍ വരയാലില്‍, അബ്ദുള്ള മൌലവി, അബ്ദുള്ള ഫൈസല്‍ നാദാപുരം, ബഷീര്‍ റൈന്‍ബോ, ഇസ്മായില്‍ പോയില്‍, ലത്തീഫ് കടമേരി, ഹാഫിസ് മുഹമ്മദ് (വൈസ് ചെയര്‍മാന്‍), അബ്ദുള്‍ ബാസിത്ത് കായക്കാണ്ടി (ജനറല്‍ കണ്‍വീനര്‍), കാസിം കെ.കെ സമദ് നടുവണ്ണൂര്‍, അമ്മദ് ഹാജി പലോള്ളതില്‍, കാസിം മാളിക്കണ്ടി, റസാഖ് അബ്ദുള്ള, അസീസ് കാപ്പാട്, കെ.കെ.സി അമ്മദ്, റസാഖ് മണിയൂര്‍ (ജോ: കണ്‍വീനര്‍) അബ്ദുള്ള കാകുനി (സാമ്പത്തികം), സിറാജ് ദേവര്‍ കോവില്‍ (കോഓര്‍ഡിനേഷന്‍) നൌഷാദ് കൊയ് ലാണ്ടി (പ്രചരണം) എന്നിവരടങ്ങുന്ന 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പി. ആലിക്കോയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ മംഗലാട് ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ബാസിത്ത് കായക്കണ്ടി സ്വാഗതവും കെ.കെ കാസിം നന്ദിയും പറഞ്ഞു.

'മംഗല്യ മധുരം 2014' അപേക്ഷകള്‍ സ്വീകരിക്കുന്നു.

അബുദാബി: അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ ഒകടോബര്‍ അവസാനവാരം നടത്തുന്ന 'മംഗല്യ മധുരം 2014' എന്ന പരിപാടിവഴി വിതരണം ചെയ്യുന്ന സഹായം സ്വീകരിക്കാനുള്ള ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. സെപ്റ്റംബര്‍ 20 ന് മുമ്പ് ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് രമഹശരൌസോരരമയൌറവമയശ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ബന്ധപെടണമെന്ന് ജില്ലാ കെഎംസിസി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള