റവ. ഡോ. എം.ഇ ഇടുക്കുള കോര്‍ എപ്പിസ്കോപ്പയുടെ സംസ്കാരം ഓഗസ്റ് 23ന്
Thursday, August 21, 2014 8:32 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദികനും പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗവുമായ മുട്ടാണിയില്‍ വെരി റവ. ഡോ. എം.ഇ ഇടുക്കുള കോര്‍ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (175 ഇവല്യൃൃ ഘമില എഹീൃമഹ ജമൃസ, ചഥ 11040) ആരംഭിച്ച് തുടര്‍ന്ന് ജമൃസ എൌിലൃമഹ ഇവമുലഹ, അഹഹ ടമശി ഇലാലല്യൃേ 855 ങശററഹല ചലരസ ഞഉ 11024 സംസ്കരിക്കും.

സംസ്കാര ശുശ്രൂഷകള്‍ക്ക് നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത സഖറിയ മാര്‍ നിക്കോളാവോസും സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസും ഇരു ഭദ്രാസനങ്ങളിലെയും വൈദികരും നേതൃത്വം നല്‍കും.

ഭാര്യ: അടൂര്‍ വടക്കേടത്ത് തോട്ടത്തില്‍ ശോശാമ്മ.

മക്കള്‍: സാജി ജോണ്‍, ഡോ. സേബു ഇടുക്കുള. മരുമക്കള്‍: ജെറി ജോണ്‍, ലോറി സേബു. കൊച്ചു മക്കള്‍: സാമുവല്‍ ജോണ്‍, അലീഷ, സമാന്ത.

1957 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല വൈദികരില്‍ ഒരാളായിരുന്ന ഇടുക്കുള കോര്‍ എപ്പിസ്കോപ്പ സത്യവിശ്വാസത്തോടെ ഏറെ ക്ളേശങ്ങള്‍ സഹിച്ച് സഭയുടെ വളര്‍ച്ചയ്ക്കായി വിവിധ ദേവാലയങ്ങള്‍ ആരംഭിച്ചു. സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിനുവേണ്ടി ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസ് ഭദ്രാസന തലത്തില്‍ കൂടിയ പ്രതിനിധിയോഗത്തില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ഥനയും അനുശോചനവും രേഖപ്പെടുത്തി.


കോര്‍ എപ്പിസ്കോപ്പയുടെ നിര്യാണത്തില്‍ മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ദാനിയേല്‍ പുല്ലേലില്‍, പുലിക്കോട്ടില്‍ ഐ ജോയ്, പോള്‍ കറുകപിള്ളില്‍, കോരസണ്‍ വര്‍ഗീസ് എന്നിവര്‍ അനുശോചിച്ചു. കോര്‍ എപ്പിസ്കോപ്പ വികാരിയായി സേവനം അനുഷ്ട്ടിച്ച ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിനുവേണ്ടി വികാരി ഫാ. ഹാം ജോസഫ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ അനുശോചിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9414882650.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം