ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഗോള്‍ഫ് കാര്‍ട്ട്സ് വാഹന സൌകര്യം ലഭ്യമാക്കും
Thursday, August 21, 2014 8:35 AM IST
ജിദ്ദ: ഈ വര്‍ഷം ഇതാദ്യമായി അവശ്യം വരുന്ന ഹജ്ജ തീര്‍ഥാടകര്‍ക്കായി ഗോള്‍ഫ് കാര്‍ട്ട്സ് വാഹന സൌകര്യം ലഭ്യമാക്കും. ഇതിനായി പത്ത് ഗോള്‍ഫ് കാര്‍ട്ട്സ് എന്ന ചെറുവാഹനം വിതരണം ചെയ്യാന്‍ ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ ബിന്‍ മുഹമ്മദ് ഉത്തരവിട്ടു. നടക്കാന്‍ പ്രയാസപ്പെടുന്ന പ്രായാധിക്യമുള്ള ഹാജിമാര്‍ക്ക് ഉപയോഗിക്കാനാണ് ഗോള്‍ഫ് കാര്‍ട്ട്സ് എന്ന ചെറുവാഹനം നല്‍കുക.

ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഗോള്‍ഫ് കാര്‍ട്ട് വിതരണം ചെയ്യുക എന്ന് ജിദ്ദയിലെ ബ്രാഞ്ചിലെ ഹജ്ജ് മന്ത്രാലയം ഓഫീസിലെ ഹജ്ജ് ഡയറക്ടര്‍ ജനറലും ഹജജ് മന്ത്രാലയത്തിലെ ഉംറ വിഭാഗം അസിസ്റന്റ് അണ്ടര്‍സെക്രട്ടറിയുമായ മുഹമ്മദ് മര്‍ഗലാനി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍