പ്രവാസി ന്യൂസിന്റെ നാലാം വാര്‍ഷികോപഹാരം 'സൂര്യ സായാഹ്നം' ഓഗസ്റ് 24 ന്
Thursday, August 21, 2014 8:39 AM IST
ഹൂസ്റണ്‍: പ്രവാസി ന്യൂസിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി, പ്രമുഖ മലയാള സിനിമാ സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന നൃത്ത സംഗീത കോമഡി ഷോയായ സൂര്യസായാഹ്നം ഓഗസ്റ് 24ന് (ഞായര്‍) വൈകുന്നേരം 6.30 ന് സ്റാഫോര്‍ഡിലെ സിവിക്ക് സെന്ററില്‍ നടക്കും. (1415 ഇീിശെേൌശീിേ അ്ല, ടമേളളീൃറ, ഠത 77477).

ഡി. അരുണ്‍ ഗോപന്‍, സോണിയ എന്നിവര്‍ വിവിധ ഭാഷകളിലെ ഗാനങ്ങള്‍ ആലപിക്കും. ചാനല്‍ അവതാരകനും നടനുമായ രാജേഷ് ഗവര്‍, ഷാജു (സിനിമാ- സീരിയല്‍- നടന്‍), സ്റേജ് ഷോകളിലെ നിറസാന്നിധ്യമായ അംബികാ മോഹന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഷോയില്‍ ശ്രീലക്ഷ്മി, സ്വാഷിക (തമിഴ് മലയാളം നായിക നടി) തുടങ്ങിയവര്‍ നൃത്തങ്ങള്‍ അവതരിപ്പിക്കും. ദീപു പാറശാല, അജിത് കോഴിക്കോട്, സെന്തില്‍ എന്നിവര്‍ സമീപകാലത്തെ വാര്‍ത്ത പ്രാധാന്യമുളള സംഭവ വികാസങ്ങളെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കും.

അമേരിക്കന്‍ മലയാളികള്‍ക്കായി ഹൂസ്റണില്‍ നിന്ന് പ്രതിവാരം പ്രസിദ്ധീകരിക്കുന്ന പ്രവാസി ന്യൂസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പ്രവേശനം പാസ് മൂലമായിരിക്കും. പ്രവാസി ന്യൂസിന്റെ പ്രവര്‍ത്തകരില്‍ നിന്നോ പ്രവാസി ന്യൂസ് ഓഫീസില്‍ നിന്നോ പ്രവാസി ന്യൂസിന്റെ ംംം.ുൃമ്മശിെലം.ില എന്ന വെബ് സൈറ്റില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി