മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Thursday, August 21, 2014 8:39 AM IST
ടാമ്പ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ പ്രഥമ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് (ശനി) തിരുവോണനാളില്‍ ടാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

ഉച്ചയ്ക്ക് 12ന് ഓണസദ്യയോടുകൂടി ആരംഭിക്കും. ഈസ്റ് സൈഡ് കേറ്ററിംഗ് 21 വിവിധ വിഭവങ്ങളോടുകൂടി തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യ ഉണ്ടായിരിക്കും. 1.30 മുതല്‍ താലപൊലിയുടേയും മുത്തുക്കുടയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കുന്ന ഘോഷയാത്രയും ഉണ്ടായിരിക്കും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.

ഓണാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി ബോര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജോമോന്‍ തെക്കെതൊട്ടിയില്‍ 727 424 8423, മാത്യു തോമസ് (മോനച്ചന്‍) 813 393 8957 എന്നിവരുമായി ബന്ധപ്പെടുക.

മൃദംഗ വിദ്വാന്‍ ശ്രീനിവാസന്‍ അയ്യരുടെ നേതൃത്വത്തില്‍ 21 മൃദംഗ അഭ്യസ്ഥര്‍ ചേര്‍ന്നു നടത്തുന്ന പരിപാടി ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആര്‍ഷര്‍ഷണമായിരിക്കും.

ഓണാഘോഷം ഒരു വന്‍ വിജയമാക്കിതീര്‍ക്കുവാന്‍ ടാമ്പയിലും പരിസരത്തുമുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ (പ്രസിഡന്റ്) 813 500 9831, സണ്ണി മറ്റമന (വൈസ് പ്രസിഡന്റ്), 813 334 1293, ജോസ്മോന്‍ തത്തംകുളം (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍) 813 787 1053, വിജയന്‍ നായര്‍ (അഡ്വൈസറി ബോര്‍ഡ് ട്രഷറര്‍) 813 545 9773.