വിശുദ്ധ യൂഹാനോന്‍ മാംദോനയുടെ ഓര്‍മ്മപ്പെരുന്നാള്‍
Friday, August 22, 2014 3:58 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലുള്ള സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ് സിറിയക് ഓര്‍ത്തഡോക്സ് പള്ളിയില്‍ (20 ആൌരസശിഴവമാ ഞീമറ, ഥീിസലൃ, ചഥ 10710) ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ യൂഹാനോന്‍ മാംദോനയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം ഓഗസ്റ് 29,30 (വെള്ളി, ശനി) ദിവസങ്ങളില്‍ ആഘോഷിക്കുന്നു.

29ന് വെള്ളിയാഴ്ച വൈകിട്ട് 7ന് സന്ധ്യാനമസ്കാരത്തിനുശേഷം റവ.ഫാ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ, റവ ഫാ. ജോസഫ് വര്‍ഗീസ് എന്നിവര്‍ വചനസന്ദേശം നല്‍കും. 30ന് ശനിയാഴ്ച ഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ കാര്‍മികത്വത്തിലുള്ള വി. കുര്‍ബാനയും തിരുനാള്‍ സന്ദേശവും ഉണ്ടായിരിക്കും.

എല്ലാ വിശ്വാസികളേയും തിരുനാളില്‍ സംബന്ധിച്ച് വിശുദ്ധ യൂഹാനോന്‍ മാംദോനയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ തിരുനാള്‍ കമ്മിറ്റിക്കുവേണ്ടി റവ.ഫാ. ഐസക് പൈലി കോര്‍ എപ്പിസ്കോപ്പ, ഇട്ടന്‍ ജയിംസ് (914 761 9146), വെല്‍വിന്‍ ഏലിയാസ് (914 433 9758), ബെന്നി തോമസ് (914 771 8155) എന്നിവര്‍ സാദരം ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം