ഡാളസില്‍ ബിഷപ് ഏബ്രഹാം മാര്‍ പൌലോസിന് വരവേല്‍പ്പ്
Friday, August 22, 2014 5:56 AM IST
ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാളസില്‍ നടക്കുന്ന സുവിശേഷ മഹായോഗത്തില്‍ മുഖ്യ സന്ദേശം നല്‍കുവാനായി എത്തിച്ചേര്‍ന്ന മാര്‍ത്തോമ സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ബിഷപ് മാര്‍ പൌലോസിന് ഡാളസില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.

വിവിധ സഭാ വിഭാഗത്തില്‍പ്പെട്ട ഡാളസിലെ ഏകദേശം 25 ഇടവകകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 17-ാമത് സുവിശേഷ യോഗം ഓഗസ്റ് 22, 23, 24 (വെളളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട് ആറു മുതല്‍ രാത്രി ഒമ്പതു വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ബിഷപ് മാര്‍ പൌലോസ് മാര്‍ത്തോമ ചര്‍ച്ച് ഡാളസ് കരോള്‍ട്ടണ്‍ പാസ്നേജില്‍ വൈദികരും പ്രമുഖരും അടങ്ങുന്ന സദസില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം