മലയാളി യുവാവിനെ ഡല്‍ഹിയില്‍ കാണാനില്ലെന്ന് പരാതി
Friday, August 22, 2014 8:30 AM IST
ന്യൂഡല്‍ഹി: മലയാളി യുവാവിനെ ഡല്‍ഹിയില്‍ കാണില്ലെന്ന് പരാതി ലഭിച്ചു. ലംബു അനില്‍ എന്നു വിളിക്കുന്ന അനില്‍കുമാറിനെയാണ് ഓഗസ്റ് 18 മുതല്‍ കാണാതായത്.

5.10 ഇഞ്ച് ഉയരവും ഇരുനിറവും നീണ്ടമുഖവും ഇയാള്‍ കാണാതാകുന്ന സമയത്ത് ധരിച്ചിരുന്നത് ക്രീം ചെക്ക് ഷര്‍ട്ടും ഗ്രേ പാന്റുമാണ്. മലയാളവും ഹിന്ദിയും സംസാരിക്കുന്ന ഇയാളെ കണ്ടുമുട്ടുന്നവര്‍ 9717883126, 9911096838 എന്ന നമ്പരിലോ അടുത്ത പോലീസ് സ്റേഷനിലോ അറിയിക്കുക.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്