ഏലിയാമ്മ പൂഴിക്കുന്നേല്‍ ഷിക്കാഗോയില്‍ നിര്യാതയായി
Saturday, August 23, 2014 3:45 AM IST
ഷിക്കാഗോ: പാലക്കാട് ചങ്ങലഗിരി ഇടവക പരേതനായ പൂഴിക്കുന്നേല്‍ ചുമ്മാരിന്റെ ഭാര്യ ഏലിയാമ്മ (84) ഓഗസ്റ് 22 ന് ഷിക്കാഗോയില്‍ നിര്യാതയായി. മക്കള്‍: ജോസ് പൂഴിക്കുന്നേല്‍ (ഷിക്കാഗോ), മേഴ്സി ഇടിയാലില്‍ (ഷിക്കാഗോ), ലൂക്കോസ് പൂഴിക്കുന്നേല്‍ (ഷിക്കാഗോ), രാജു പൂഴിക്കുന്നേല്‍ (താമ്പാ), മാത്തുക്കുട്ടി പൂഴിക്കുന്നേല്‍ (ഷിക്കാഗോ). മരുമക്കള്‍: കുഞ്ഞുമോള്‍ നെടുംതൊട്ടിയില്‍, സണ്ണി ഇടിയാലില്‍, എത്സമ്മ മഞ്ഞാങ്കല്‍, ലിസി കോയിക്കല്‍, സിബി വിളങ്ങാട്ടുശ്ശേരില്‍. ആഗസ്റ് 24 ന് ഞായറാഴ്ച വൈകിട്ട് നാലു മുതല്‍ ഒമ്പതു വരെ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനം നടത്തപ്പെടും. ഓഗസ്റ് 25 ന് തിങ്കളാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി