വടശേരിക്കര സംഗമം യുഎസ്എ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 20-ന്
Saturday, August 23, 2014 3:46 AM IST
ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം യു.എസ്.എയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 20-ന് ശനിയാഴ്ച വൈകിട്ട് ആറിന് സന്തൂര്‍ ഇന്ത്യന്‍ റെസ്റോറന്റില്‍ (ടമിീീൃ കിറശമി ഞലമൌൃെേമി, 257 05 ഡിശീി ഠൌൃിുശസല, ഏഹലിീമസ, ചഥ) വെച്ച് നടത്തും.

സമ്മേളനത്തോടനുബന്ധിച്ച് സ്നേഹവിരുന്നും, പ്രശസ്ത ഗായകന്‍ കെ.ഐ. അലക്സാണ്ടര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. സംഗമം അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതൊരറിയിപ്പായി കരുതണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐപ്പ് ഫിലിപ്പ് (516 326 1872), അനു തോമസ് (631 561 1998), മാത്യു മാമ്മന്‍ (631 754 1477), ഉമ്മന്‍ മാത്യു (516 433 9192).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം