ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സ്വാതന്ത്യ്രദിന ആഘോഷചടങ്ങില്‍ മലയാളി സാന്നിധ്യം
Saturday, August 23, 2014 3:47 AM IST
ന്യൂയോര്‍ക്ക്: ഓഗസ്റ് 15-ന് വൈകിട്ട് ആറിന് ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്യ്രദിനാഘോഷങ്ങളില്‍ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനാ നേതാക്കള്‍, സെനറ്റര്‍മാര്‍, അസംബ്ളി മെമ്പേഴ്സ് തുടങ്ങി അനേകം രാഷ്ട്രീയ നേതാക്കള്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രസംഗത്തിന്റെ ചുരുക്കം ഹിന്ദിയില്‍ വായിച്ചത് ശ്രദ്ധേയമായി.

ജോര്‍ജ് ഏബ്രഹാം, ലോണ ഏബ്രഹാം, പോള്‍ മത്തായി, ജയചന്ദ്രന്‍, ഷീല ശ്രീകുമാര്‍, ജോസ് ജോര്‍ജ്, ഗുരു ദിലീപ് ജി തുടങ്ങിയ മലയാളി നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. ചാരുംമൂട് ജോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം