കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി സില്‍വര്‍ ജൂബിലിയും ഓണാഘോഷവും സെപ്റ്റംബര്‍ 13ന്
Sunday, August 24, 2014 7:19 AM IST
ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സി മലയാളി സമൂഹത്തിന്റെ കലാ, സാംസ്കാരിക, കായിക രംഗത്ത് നിറഞ്ഞ സാന്നിധ്യമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലം പ്രവര്‍ത്തിച്ചുവരുന്ന കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ രജതജൂബിലിയിലും ഓണാഘോഷത്തിലും കേരള റവന്യു മന്ത്രി അടൂര്‍ പ്രകാശ്, ന്യൂയോര്‍ക്ക് കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അംബാസഡര്‍ ഡി.എം.മുലേയ്, ബര്‍ഗന്‍ കൌണ്ടി എക്സിക്യൂട്ടീവ് കാത്തല്ന്‍ ഡോനവന്‍ എന്നിവര്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ 13ന് (ശനി) ടീനെക്ക് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്ന സില്‍വര്‍ ജൂബിലിയും ഓണാഘോഷവും ഉച്ചയ്ക്ക് ഒന്നു മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കും. തുടര്‍ന്ന് ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളപ്പ,് താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കേരള ത്തനിമയുള്ള വര്‍ണശബളമായ ഘോഷയാത്ര, കേരളത്തിലെയും അമേരിക്കയിലെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മത നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, സുശീല്‍ വര്‍ക്കലയും ലാല്‍ അങ്കമാലിയും

അവതരിപ്പിക്കുന്ന വോഡാഫോണ്‍ കോമഡി മാമാങ്കം ബിന്യ പ്രസാദ് നയിക്കുുന്ന സിനിമാറ്റിക്ക് ഡാന്‍സ് ചലച്ചിത്ര പിന്നണി ഗായിക കാര്‍ത്തികയും ജെംസണ്‍ കുറിയാക്കോസും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

ബര്‍ഗന്‍ കൌണ്ടി എക്സിക്യൂട്ടീവ് കാത്ത്ലിന്‍ ഡോനവന്‍ കേരള കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ ജൂബിലിയിലും ഓണാഘോഷത്തിലും സംബന്ധിക്കുവാനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. എസ്. ചാക്കോ 201 262 5979 ഡോ. ജോജി ചെറിയാന്‍ 201 483 7595, ജോയി ചാക്കപ്പന്‍ 201 343 6072, ദേവസി പാലാട്ടി 201 836 4910, ടി. എം. സാമുവല്‍ 201 836 6537.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍