ഡിഎംഎ സൌത്ത് നികേതന്‍ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു
Monday, August 25, 2014 8:19 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) സൌത്ത് നികേതന്‍ ഏരിയ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. അയ്യപ്പ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നാം സമ്മാനം ഓണതുമ്പി ഡോട്ട് കോം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ജയന്‍ ആന്‍ഡ് ടീം, രാജീവ് ആന്‍ഡ് ടീം കരസ്ഥമാക്കി.

വിജയികള്‍ക്ക് കാഷ് അവാര്‍ഡും മത്സരത്തില്‍ പങ്കെടുത്ത മറ്റു ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജിബി ജേക്കബ്