ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ വചന ശുശ്രൂഷ നടത്തുന്നു
Monday, August 25, 2014 8:20 AM IST
ഹൂസ്റണ്‍: കഴിഞ്ഞ നാലു മാസങ്ങളായി എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം ടെലി കോണ്‍ഫറന്‍സ് വഴി നൂറുകണക്കിന് വ്യക്തികള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കി കൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ (ഐപിഎല്‍) ഓഗസ്റ് 26 ന് (ചൊവ്വ) രാത്രി ഒമ്പതിന് (ന്യൂയോര്‍ക്ക് സമയം) മാര്‍ത്തോമ സഭയുടെ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപോലീത്താ തിരുവചന ശുശ്രൂഷ നടത്തുന്നു.

യുഎസ്എ, കാനഡ എന്നിവിടങ്ങളില്‍ നിന്നുളള നിരവധി വ്യക്തിളോടൊപ്പം കേരളത്തില്‍ നിന്നും നിരവധി ആളുകള്‍ ഈ പ്രെയര്‍ ലൈനില്‍ പങ്കു ചേര്‍ന്നു വരുന്നു. സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും ഈ പ്രെയര്‍ ലൈനില്‍ പങ്കാളികളായി അവരുടെ പ്രാര്‍ഥനാ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിന് ആരംഭിക്കുന്ന ഈ പ്രെയര്‍ ലൈന്‍ ശുശ്രൂഷയില്‍ മധ്യസ്ഥ പ്രാര്‍ഥനയോടൊപ്പം അനുഗ്രഹീത പ്രസംഗകരുടെ തിരുവചന ശുശ്രൂഷയും ഉണ്ടായിരിക്കും.

പ്രാര്‍ഥനയില്‍ പങ്കു ചേരാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 1 559 726 1300, അക്സ് കോഡ് : 656750.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 713 436 2207, 586 216 0602.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി