മെല്‍ബണില്‍ ഒഐസിസി ഓസ്ട്രേലിയ സ്വാതന്ത്യ്രദിനാഘോഷം നടത്തി
Monday, August 25, 2014 8:21 AM IST
മെല്‍ബണ്‍: ഇന്ത്യയുടെ 68-ാമത് സ്വാതന്ത്യ്രദിനം ഒഐസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ നോബിള്‍ പാര്‍ക്ക് സെക്കന്‍ഡറി കോളജ് ഹാളില്‍ ആഘോഷിച്ചു. ചടങ്ങില്‍ മെല്‍ബണിലെ വിവിധ സാമൂഹിക, സാംസ്കാരിക, സംഘടന നേതാക്കള്‍ പങ്കെടുത്തു.

ഒഐസിസി ഓസ്ട്രേലിയ അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഫാ. വിന്‍സെന്റ് ജോണ്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ദേശഭക്തി ഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

മലയാളി പ്രവാസികളുടെ കുട്ടികള്‍ക്ക് വിദേശ രാജ്യത്ത് വിദ്യാഭ്യാസം നടത്തുമ്പോള്‍ ഇന്ത്യയുടെ ചരിത്രം പഠിക്കുവാനും മലയാളഭാഷ പഠിക്കുവാനുമുള്ള അവസരം ഒരുക്കണമെന്ന് റവ. ഫാ. വിന്‍സെന്റ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ ഗാന്ധിയന്‍ സിദ്ധാന്തങ്ങളെക്കുറിച്ചും അവയ്ക്ക് ഈ കാലഘട്ടത്തിലുള്ള പ്രസക്തിയേക്കുറിച്ചും പ്രതിപാദിച്ചു. യോഗത്തില്‍ പ്രസംഗിച്ച പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍ എല്ലാ മലയാളി സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനം മെല്‍ബണിലെ മലയാളി സമൂഹത്തിന് ശക്തിപകരുമെന്ന് അഭിപ്രായപ്പെട്ടു. യോഗത്തില്‍ മറ്റു സംഘടനാ നേതാക്കളായ മെല്‍ബഠണ്‍ മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. ഷാജി വര്‍ഗീസ്, വിക്ടോറിയന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി സജി മുണ്ടയ്ക്കന്‍, ക്നാനായ കത്തോലിക്ക അസോസിയേഷന്‍ പ്രസിഡന്റ് ബിജുമോന്‍ തോമസ്, ഗ്ളോബല്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി സെബാസ്റ്യന്‍, ഒഐസിസി നേതാക്കളായ ഡോ. ബിജു മാത്യു, മാര്‍ട്ടിന്‍ ഉറുമീസ്, അരുണ്‍ പാലയ്ക്കലോടി എന്നിവര്‍ ആശംസ അര്‍പ്പിച്ച യോഗത്തില്‍ ജിജേഷ് കണ്ണൂര്‍ സ്വാഗതവും സോബന്‍ തോമസ് നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന വിവിധ കലാപരിപാടികളില്‍ ഭരതനാട്യം, കുച്ചിപ്പുടി, സെമിക്ളാസിക്കല്‍ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, പഞ്ചാബി ഡാന്‍സ്, ബാങ്ക്ട, ഫോള്‍ക്ക് ഡാന്‍സ്, ഗിദ്ധ തുടങ്ങിയ വിവിധ ഇന്ത്യന്‍ കലാരൂപങ്ങള്‍ വേദിയില്‍ അരേങ്ങറി. നൃത്തപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ സുഷമോള്‍ സുരേഷിന് ചടങ്ങില്‍ ഫാ. വിന്‍സെന്റ് പുരസ്കാരം നല്‍കി ആദരിച്ചു.

സ്വാതന്ത്യ്രദിനാഘോഷ പരിപാടികളുടെ കണ്‍വീനര്‍മാരായ ഹൈനസ് ബിനോയി, ജോസഫ് പീറ്റര്‍, ടിജോ ജോസ്, ഷൈജു ദേവസി, ജോമോന്‍ ജോസഫ്, സ്റീഫന്‍, ഫിന്നി മാത്യു, ജിം പാമ്പക്കുട, അനില്‍ ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.