കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 13ന്
Monday, August 25, 2014 8:24 AM IST
ടൊറന്റോ: കനേഡിയന്‍ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 13ന് (ശനി) നാലു മുതല്‍ മിസിസാഗോ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഒന്റാരിയോവിലെ മന്ത്രിമാരും എംപിമാരും എംപിപിമാരും ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും പനോരമ ഇന്ത്യയുടെയും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

ഏറ്റവും നന്നായി കേരളീയ വേഷം ധരിച്ചുവരുന്ന പുരുഷനും സ്ത്രീക്കും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും എയര്‍ട്രാവല്‍ കാനഡയ്ക്കുവേണ്ടി ടോം വര്‍ഗീസ് സ്പോണ്‍സര്‍ ചെയ്യുന്ന അവാര്‍ഡുകള്‍ നല്‍കും.

അത്തപ്പൂക്കള മത്സരവും ഓണാഘോഷത്തോടനുബന്ധിച്ച് നടക്കും. വിജയികള്‍ക്ക് തോമസ് തോമസ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന എവറോളിംഗ് ട്രോഫികളും സമ്മാനങ്ങളും ലഭിക്കും. കൂടാതെ നിരവധി സമ്മാനങ്ങള്‍ ഡോര്‍പ്രൈസായിട്ടും നല്‍കുന്നുണ്ട്.

നാലു മുതല്‍ ആറു വരെയാണ് ഓണസദ്യ. 15 ഡോളറാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 10 ഡോളറും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാവുന്നതാണ്.

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളായ ഡാന്‍സ്, പാട്ട്, ചെണ്ടമേളം, കോമഡിഷോ, പുലികളി, കാവടിയാട്ടം, തിരുവാതിര, വള്ളംകളി തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്െടന്ന് എന്റര്‍ടെയിന്‍മെന്റ് കണ്‍വീനര്‍മാരായ ബിനോയി തങ്കച്ചനും മോഹന്‍ അരിയത്തും അറിയിച്ചു.

ടൊറന്റോയിലെ പ്രമുഖ ഡാന്‍സ് സ്കൂളുകളായ നൃത്തകലാകേന്ദ്ര ഡാന്‍സ് അക്കാഡമി, നുപുര സ്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്, ആദിശങ്കര സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട് തുടങ്ങിയവരോടൊപ്പം പ്രൊഫഷണല്‍ ഡാന്‍സ് ട്രൂപ്പായ എസ്.ജി എക്സ്പ്രഷന്‍സും ഡാന്‍സിംഗ് ഡാംസന്‍സും ഈ വര്‍ഷം പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്.

പ്രോഗ്രാമുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോയി തങ്കച്ചന്‍ 647 521 9060, മോഹന്‍ അരിയത്ത് 416 558 3914 എന്നിവരുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്സൈറ്റ് ംംം.രമിമറശമിാമഹമ്യമഹലല.ീൃഴ.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍