സെന്റ് ജോണ്‍ പോള്‍ സെക്കന്റ് മിഷന്‍ ഗാര്‍ഫീല്‍ഡ് വാര്‍ഷിക ഫാമിലി പിക്നിക് നടത്തി
Wednesday, August 27, 2014 2:57 AM IST
ന്യൂജേഴ്സി: സെന്റ് ജോണ്‍ പോള്‍ സെക്കന്റ് മിഷന്‍ ഗാര്‍ഫീല്‍ഡ് വാര്‍ഷിക ഫാമിലി പിക്നിക് 2014 വിപുലമായി ആഘോഷിച്ചു, ഫെയര്‍ലോണ്‍ മെമ്മോറിയേല്‍ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട പിക്നികില്‍ ഇടവകയിലെ ബഹുപൂരിപക്ഷം കുടുംബങ്ങളും പങ്കെടുത്തു, ഇടവക വികാരി ഫാദര്‍ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ പരിപാടി പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വടംവലി ഉള്‍പ്പെടെ ഉണ്ടായിരുന്ന അനേകം കായിക ഇനങ്ങളില്‍ യുവ ജനങ്ങളും കുട്ടികളും പ്രായം മാറ്റി വച്ച് മുതിര്‍ന്നവരും വാശിയോടെ പങ്കെടുത്തു.ബിജു വലിയകല്ലുംകല്‍ പിക്നിക് കോ ഓര്‍ഡിനേറ്റര്‍, ഫുഡ്കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ സണ്ണി ആന്റണി,ദേവസ്സി പാലാട്ടി, ജോസഫ് കാരക്കാട്ട്, എല്‍ദൊ പോള്‍, ലീല ജോസ്, ജോസഫ് ഇടിക്കുള അടക്കം കമ്മിറ്റി അംഗങ്ങള്‍ പിക്നിക്ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു,

ഇടവക സെക്രട്ടറി ജോയ് ചാക്കപ്പന്റെ നേതൃത്വത്തില്‍ മത്സര വിജയികള്‍ക്ക് ഇടവക വികാരി ഫാദര്‍ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ സമ്മാനങ്ങള്‍ നല്‍കി, വൈകിട്ട് ആറോടെ അവസാനിച്ച പിക്നികില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇടവക ട്രസ്റി ബാബു ജോസഫ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള