ഇന്തോ -അമേരിക്കന്‍ പ്രസ് ക്ളബ് രൂപീകൃതമായി
Wednesday, August 27, 2014 8:38 AM IST
ന്യൂയോര്‍ക്ക്: പരസ്പരം പിന്തുണയ്ക്കുന്നതിനും മാധ്യമ ലോകത്തും സമൂഹത്തിലും സാന്നിധ്യമറിയിക്കാനും മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കി ഓഗസ്റ് 24 ന് ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബ് രൂപീകൃതമായി. ഇതിനായി ന്യൂയോര്‍ക്കില്‍ ഫ്ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ പ്രാഥമിക ആസൂത്രണ യോഗം നടത്തി.

അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്കിടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതിനും ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രസ് ക്ളബ് അംഗങ്ങള്‍ യോഗത്തില്‍ തീരുമാനമെടുത്തു. മാധ്യമ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ഇന്തോ അമേരിക്കന്‍ വിഭാഗക്കാരെ കൂടുതലായി മാനേജ്മെന്റ് തസ്തികയിലെത്തിക്കുക, പത്രപ്രവര്‍ത്തനത്തില്‍ തത്പരരായ ഇന്ത്യന്‍ അമേരിക്കന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ നീതി ലക്ഷ്യമിട്ടുള്ള മാധ്യമപ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും അംഗങ്ങള്‍ മുന്‍കൈയെടുക്കും.

യുഎസ് ജനസംഖ്യയുടെ രണ്ടു ശതമാനത്തില്‍ താഴെമാത്രമാണ് ഇന്ത്യക്കാരുള്ളത്. എങ്കിലും കഠിന പരിശ്രമം, വിദ്യാഭ്യാസം, ഉന്നത മൂല്യങ്ങള്‍, ഉയര്‍ന്ന വരുമാനം എന്നിവയിലൂടെ സ്വന്തമായ സ്ഥാനം നേടിയെടുക്കാന്‍ ഇന്ത്യാക്കാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ സമൂഹത്തിനു പലപ്പോഴും മാധ്യമങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ എന്നിങ്ങനെ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമങ്ങളാണ് ഇവിടെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരുന്നത്.

തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും വിവരങ്ങളും എളുപ്പത്തില്‍ അറിയുന്നതിനു മുഖ്യധാരാ മാധ്യമങ്ങളേക്കാള്‍ സ്വദേശി മാധ്യമങ്ങള്‍ പ്രയോജനപ്പെടുമെന്നു ഡിലൈറ്റ് മീഡിയ സിഇഒ ജിന്‍സ്മോന്‍ സഖറിയ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെയും പ്രസ്ഥാനങ്ങളെയും ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചുവരികയാണ്. നമ്മുടെ ജനതയുടെ ശബ്ദം സമൂഹത്തില്‍ ഉറക്കെ കേള്‍പ്പിക്കാന്‍ അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനൊപ്പം തൊഴില്‍ സാഹചര്യങ്ങളും നിലവാരവും ഉയര്‍ത്തുകയാണ് ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബ് കൂട്ടായ്മയുടെ ലക്ഷ്യം. പത്രപ്രവര്‍ത്തക കൂട്ടായ്മയുടെ ശബ്ദമായി മാറുകയാണ് സംഘടനയുടെ മുഖ്യലക്ഷ്യം. പത്രപ്രവര്‍ത്തന മേഖലയിലെ നിയമാവലികള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആവിഷ്കാര സ്വാതന്ത്യ്രത്തിനുവേണ്ടിയും പത്രങ്ങള്‍ക്കുനേരേയുള്ള സ്വാതന്ത്യ്ര ലംഘനങ്ങള്‍ക്കെതിരേയും നിലകൊള്ളും.

പ്ളീനറി സെഷനില്‍ അജയ് ഘോഷ് ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ ഇറ മാഗസിന്റെ ചീഫ് എഡിറ്ററും ഇന്ത്യന്‍ എക്സ്പ്രസിന്റെ നോര്‍ത്ത് അമേരിക്കന്‍ എഡിഷന്‍ ബ്യൂറോ ചീഫുമായി പ്രവര്‍ത്തിക്കുകയാണ് അജയ് ഘോഷ്. ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ അമേരിക്കന്‍ അസോസിയേഷന്റെ മീഡിയ കോഓര്‍ഡിനേറ്ററുമാണ് അദ്ദേഹം. ഓര്‍ത്തോഡോക്സ് ടിവിയുടെ സിഇഒയും, ഡയറക്ടറുമായ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം ആണ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ശിറീമാലൃശരമിുൃലരൈഹൌയ.രീാ, ശിറീമാലൃശരമിുൃലരൈഹൌയ@ഴാമശഹ.രീാ എന്നീ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം