ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ കണ്‍വന്‍ഷന് ഡോ.വിനോ ദാനിയേല്‍ നേതൃത്വം നല്‍കും
Wednesday, August 27, 2014 8:39 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വന്‍ഷന് പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകനും കാര്‍ഡിയോളജിസ്റുമായ ഡോ. വിനോ ദാനിയേല്‍ (ഫിലാഡല്‍ഫിയ) നേതൃത്വം നല്‍കും.

ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ ഓഗസ്റ് 29, 30 (വെളളി, ശനി) തീയതികളില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം ഏഴിന് ആരംഭിക്കും. തന്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം തിരുവചനത്തിന്റെ ആഴമേറിയ സത്യങ്ങളെ പ്രഘോഷിക്കുവാന്‍ ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ഡോ. വിനോ ദാനിയേല്‍ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗികനാണ്.

ഇടവക ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. സഭാ വ്യത്യാസമെന്യേ ഏവരും കടന്നുവന്ന് കണ്‍വന്‍ഷന്‍ അനുഗ്രഹ പൂര്‍ണമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

31 ന് (ഞായര്‍) രാവിലെ 9.30 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ മധ്യേയുളള വചന ശുശ്രൂഷയും ഡോ. വിനോ നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. കൊച്ചുകോശി ഏബ്രഹാം : 281 261 4603, ടി.എ. മാത്യു : 713 436 2207.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി