നാമം ക്യാമ്പിംഗ് പിക്നിക് വന്‍ വിജയം
Wednesday, August 27, 2014 8:44 AM IST
ന്യൂജേഴ്സി: ജിംതോര്‍പ്പ് ഹിസ്റോറിക് ക്യാമ്പിംഗ് റിസോര്‍ട്ടില്‍ നടന്ന പിക്നിക് നാമം കുടുംബാംഗങ്ങളുടെ ഒരു സംഗമം കൂടിയായി. വെള്ളി, ശനി ദിവസങ്ങളിലായി നടത്തിയ ക്യാമ്പിംഗ് പിക്നിക് ഞായറാഴ്ച ഉച്ചയോടെ സമാപിച്ചു. നാമം പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പിക്നിക് ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തമായിരുന്ന പിക്നിക്കിന്റെ വിജയമെന്ന് പ്രസിഡന്റ് മാധവന്‍ ബി. നായര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു.

അജിത് മേനോന്‍, ഡോ. ആശാ നായര്‍, സജീവ് കുമാര്‍, ഡി.വി അംബിക നായര്‍, അജിത കണ്ണന്‍, സജിത് ഗോപിനാഥ്, ബിജു നായര്‍, ഡോ. ഗിതേഷ് തമ്പി, കാര്‍ത്തിക്, ശ്രീധര്‍ എന്നിവര്‍ ക്യാമ്പിംഗ് പിക്നിക്കിന് നേതൃത്വം നല്‍കി.

സന്തോഷ് നായര്‍, അജിത് കണ്ണന്‍, അജു ഗിതേഷ് എന്നിവര്‍ ബാര്‍ബിക്യുവിന് നേതൃത്വം നല്‍കി.

കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറി ഗണേഷ് നായരുടെ സാന്നിധ്യം പിക്നിക്കിന് മാറ്റുകൂട്ടി. നാമത്തിന്റെ ക്ഷണം സ്വീകരിച്ച് ക്യാമ്പിംഗില്‍ പങ്കെടുക്കാനെത്തിയ ഏവര്‍ക്കും സെക്രട്ടറി ബിന്ദു സജികുമാര്‍ നന്ദി പറഞ്ഞു.

പങ്കെടുത്ത ഏവര്‍ക്കും ജിം തോര്‍പ്പ് റിസോര്‍ട്ട് ആഹ്ളാദഭരിതമായ രണ്ടു ദിനങ്ങള്‍ സമ്മാനിച്ചതിലും തുടര്‍ന്നും നാമത്തിന്റെ മറ്റു പരിപാടികളിലും ഏവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നതായും പ്രസിഡന്റ് മാധവന്‍ ബി. നായര്‍, വൈസ് പ്രസിഡന്റ് ഡോ. ഗിതേഷ് തമ്പി എന്നിവര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: വിനീത നായര്‍