ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം യോഗം സംഘടിപ്പിച്ചു
Wednesday, August 27, 2014 8:45 AM IST
ജിദ്ദ: മലയാളി സംഘടനകളുടെ കുട്ടായ്മയായ ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിനു കീഴില്‍ 500 വോളന്റിയര്‍മാരെ സേവന രംഗത്ത് സജീവമാകുവാന്‍ ഭാരവഹികളുടെ യോഗം തീരുമാനിച്ചു. ഫോറത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം ശരഫിയ അല്‍ നൂറു മെഡിക്കല്‍ സെന്ററില്‍ ഓഗസ്റ് 30 (ശനി) മുതല്‍ ആരംഭിക്കാന്‍ തിരുമാനമായി. ഫോറത്തിനു കീഴില്‍ മുന്‍വര്‍ഷങ്ങളില്‍ വോളന്റിയര്‍ സേവനം നടത്തിയവരുന്ന വോളന്റിയര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 0569452282, 0536820309, 0556837987, 0509382286 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

വോളന്റിയര്‍ ക്യാപ്റ്റന്മാരുടെ യോഗം ശനിയാഴ്ച രാത്രി 8.30 നു നടത്തുവാനും തിരുമാനിച്ചു. മക്ക മദീന ഹജ് വെല്‍ഫയര്‍ ഫോറവുമായി ചേര്‍ത്ത് പ്രവര്‍ത്തിക്കുവാനും വരാന്ത്യ അവധി ദിനങ്ങളില്‍ അവിടെ ഹജ്ജിമാരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില് മുഴുകുവാനും തിരുമാനിച്ചു. ഈ വര്‍ഷം ഹജ് കമ്മിറ്റി മുഖാന്തരം ഹജ്ജിനെത്തുന്നവരുടെ വിവരങ്ങള്‍ ഫോറത്തിന്റെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാക്കുന്നതാണ്. ഹജ്ജ് സേവനത്തിനു തയാറുള്ളവര്‍ അംഗ സംഘടനകളെയോ ഫോറം ഭാരവഹികളുമായോ, അവരുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഇഖാമയുടെ കോപ്പി എന്നിവ സഹിതം ഓഗസ്റ് 31 നു മുമ്പയി ബന്ധപെടെണ്ടാതാണ്. മുന്‍ വര്‍ഷങ്ങളെ പോലെ ഹജിമാര്‍ക്ക് മീനയില്‍ സൌജന്യ ഭക്ഷണം വിതരണം നടത്തുവാനും തിരുമാനിച്ചു. ഈ വര്‍ഷം 25,000 സൌജന്യ ഭക്ഷണ പായ്ക്കറ്റുകള്‍ വിതരണം നടത്തുത്തിനും വോളന്റിയര്‍ കോര്‍ കമ്മിറ്റി രൂപീകരിക്കുവാനും തിരുമാനിച്ചു.

വൈസ് ചെയര്‍മാന്‍ കെ.ടി. മുനീര്‍ അധ്യക്ഷത വഹിച്ചു. പി.എം.എ. ജലീല്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. ട്രഷറര്‍ അബ്ദുറഹ്മാന്‍ വണ്ടൂര്‍, ഇസ്മയില്‍ നീരാട്, മുസ്തഫ ചെമ്പന്‍, ഷാനവാസ് വണ്ടൂര്‍, ഫാരൂഖ്, മൊയ്തീന്‍കുട്ടി കാളികാവ്, സവാദ് പേരാമ്പ്ര, മുഹമ്മദ് സലാം, മുസ്തഫ പെരുവള്ളൂര്‍, സലിം കുട്ടായി, എ.കെ.എ. റസാക്ക്, മണ്‍സൂര്‍ വണ്ടൂര്, കെ. ഹനീഫ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മമ്മദ് പൊന്നാനി സ്വാഗതവും അന്‍വര്‍ വടക്കേങ്ങര നന്ദിയും പറഞ്ഞു.