കല്‍ക്കരെ സെന്റ് ജോസഫ്സ് മാതൃവേദി പ്രവര്‍ത്തനോദ്ഘാടനം
Wednesday, August 27, 2014 8:51 AM IST
ബാംഗളൂര്‍: കല്‍ക്കരെ സെന്റ് ജോസഫ്സ് മാതൃവേദി യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ഫാ. സിമിന്‍ ക്ളാസെടുത്തു. പുതിയ ഭാരവാഹികളായ ആനി ഡേവിസ് (പ്രസിഡന്റ്്), സിന്ധു ഡെന്നി (സെക്രട്ടറി), ദീപ്തി ബിനോയി (ട്രഷറര്‍) എന്നിവര്‍ ഉത്തരവാദിത്വം ഏറ്റെടുത്തു. പഴയ ഭാരവാഹികളായ റാണി മാത്യു,

ജെയ്സി ജിജി, ലൈസ അരുണ്‍ എന്നിവരെ ചടങ്ങില്‍ പ്രത്യേകം അനുമോദിച്ചു. ഫാ. പയസ് ചൂരപ്പൊയ്ക, ഫാ. ബിനോയി എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു.