ഇന്ത്യ പ്രസ്ക്ളബ്ബ് നോര്‍ത്ത് അമേരിക്ക മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
Thursday, August 28, 2014 4:47 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരുലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്ന പുരസ്കാരം നവംബര്‍ എട്ടിന് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മാധ്യമശ്രീ അവാര്‍ഡ് ജേതാവാണ് സെമിനാര്‍ നയിക്കുക. ഇന്ത്യ പ്രസ്ക്ളബ്ബിന്റെ ജൂറിയായിരിക്കും അപേക്ഷകരില്‍ നിന്നും ജേതാവിനെ തിരഞ്ഞെടുക്കുക.

അച്ചടി, ദൃശ്യ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അവരുടെ യോഗ്യത തെളിക്കുന്ന കാര്യങ്ങളും ബയോഡാറ്റയും ഫോട്ടോയും അടങ്ങുന്ന അപേക്ഷ മേഷാമവേ@ഴമാശഹ.രീാ എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10 ന് മുമ്പായി അയക്കുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം