ഡിഎംഎയുടെ 'കാമ്പസ് ഡേയ്സ്' സെപ്റ്റംബര്‍ ആറിന്
Thursday, August 28, 2014 4:50 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഈ വര്‍ഷം സെപ്റ്റംബര്‍ ആറാം തീയതി മിഷിഗണിലെ മാഡിസണ്‍ ഹൈറ്റ്സിലുള്ള ലാംഫെയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ വര്‍ഷത്തെയും പോലെ വ്യതസ്തമായ പരിപാടികളാണ് ഈ വര്‍ഷവും ഡിഎംഎ അവതരിപ്പിക്കുന്നത്. ഓണ സദ്യയോടൊപ്പം കലാസദ്യയും ഒരുക്കി 2014ലെ ഓണാഘോഷം ഒരു അവിസ്മരണീയമാക്കനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.

പതിനെട്ടില്‍ പരം കറികളും പായസവുമൊക്കെയായി ഫുള്‍ കോഴ്സ് ഓണ സദ്യയാണ് സംഘാടകര്‍ ഒരുക്കുന്നത്. ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നുവരെയാണ് സദ്യയൊരുക്കുന്നത്. പരിപാടികളുടെ ഏറ്റവും വലിയ ആകര്‍ഷണം സൈജാന്‍ കണിയോടിക്കല്‍ സംവിധാനം ചെയ്യുന്ന കാമ്പസ് ഡേയ്സ് എന്ന തിയട്രിക്കല്‍ ഷോയാണ്. നാട്ടിലെ ഒരു കോളേജ് കാമ്പസിലെ കഥ പറയുന്ന ഈ ഷോ പുത്തന്‍ ടെക്നോളോജിയുടെ വിസ്മയമായിരിക്കും അതോടൊപ്പം പ്രേഷകരെ ഒരു നൊസ്റാല്‍ജിക്ക് കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകുകയും ചെയ്യും.

ഓണമഹോല്‍സവം വന്‍ വിജയമാകുവാന്‍ മിഷിഗണിലെ മലയാളി സമൂഹത്തിന്റെ എല്ലാ പിന്തുണയും വേണമെന്നും പരിപാടികളില്‍ പങ്കെടുത്തു ഈ വര്‍ഷത്തെ ഓണം ഡിഎംഎയോടൊത്ത് ആഘോഷിക്കണമെന്നും ഡിഎംഎ പ്രസിഡന്റ് സുനില്‍ പൈങ്ങോളും സെക്രട്ടറി രാജേഷ് കുട്ടിയും അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ പൈങ്ങോള്‍ 734 674 1927.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍