ഡാളസില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സെപ്റ്റംബര്‍ 13ന്
Thursday, August 28, 2014 8:29 AM IST
ഡാളസ്: ശ്രീ നാരായണ മിഷന്‍ നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ 160-താമത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 13 ന് (ശനി) ഇര്‍വിംഗ് ചിന്മയാ മിഷന്‍ ചിത്രക്കുട്ടില്‍ നടക്കും. വൈകുന്നേരം 5.30 മുതല്‍ 9.30 വരെയാണ് പരിപാടികള്‍.

ഗുരുപൂജ, ഘോഷയാത്ര, ഗുരുപ്രഭാഷണം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവ സമൃദ്ധമായ സദ്യ എന്നിവ ഉണ്ടായിരിക്കും.

ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സന്തോഷ് വിശ്വനാഥന്‍: 972 786 4026, നന്ദകുമാര്‍ അമ്മിണി: 214 864 9789, പ്രമോദ് : 214 605 6200, സുജി വാസവന്‍: 201 838 6545,

ദീപക് : 972 793 2151.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍