ഡിഎംഎയുടെ 'കാമ്പസ് ഡേയ്സ്' സെപ്റ്റംബര്‍ ആറിന്
Thursday, August 28, 2014 8:32 AM IST
ഡിട്രോയ്റ്റ്: മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് മിഷിഗണിലെ മാഡിസണ്‍ ഹൈറ്റ്സിലുള്ള ലാംഫെയര്‍ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും വ്യത്യസ്തമായ പരിപാടികളാണ് ഡിഎംഎഅവതരിപ്പിക്കുന്നത്. ഓണസദ്യയോടൊപ്പം കലാസദ്യയും ഒരുക്കി 2014ലെ ഓണാഘോഷം ഒരു അവിസ്മരണീയമാക്കനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. പതിനെട്ടില്‍ പരം കറികളും പായസവുമൊക്കെയായി ഫുള്‍ കോഴ്സ് ഓണസദ്യയാണ് സംഘാടകര്‍ ഒരുക്കുന്നത്. ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ മൂന്നു വരെയാണ് ഓണസദ്യ. പരിപാടികളുടെ ഏറ്റവും വലിയ ആകര്‍ഷണം സൈജാന്‍ കണിയോടിക്കല്‍ സംവിധാനം ചെയ്യുന്ന കാമ്പസ് ഡേയ്സ് എന്ന തിയേട്രിക്കല്‍ ഷോയാണ്. നാട്ടിലെ ഒരു കോളജ് കാമ്പസിലെ കഥ പറയുന്ന ഷോ പുത്തന്‍ ടെക്നോളോജിയുടെ വിസ്മയമായിരിക്കും. അതോടൊപ്പം പ്രേഷകരെ ഒരു നൊസ്റാള്‍ജിക്ക് കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്യും.

ഓണമഹോല്‍സവം വന്‍ വിജയമാക്കുവാന്‍ പരിപാടികളില്‍ പങ്കെടുത്ത് ഈവര്‍ഷത്തെ ഓണം ഡിഎംഎയോടൊത്ത് ആഘോഷിക്കണമെന്ന് ഭാരവാഹികളായ പ്രസിഡന്റ് സുനില്‍ പൈങ്ങോളും സെക്രട്ടറി രാജേഷ് കുട്ടിയും അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ പൈങ്ങോള്‍ 7346741927.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍