ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Friday, August 29, 2014 6:23 AM IST
ബാംഗളൂര്‍: കേരള സമാജം ബാംഗളൂര്‍ ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ഡന്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ചെയര്‍മാന്‍ പി.ഡി. പോള്‍ സമ്മാനദാനം നിര്‍വഹിച്ചു. കേരളസമാജം ജനറല്‍ സെക്രട്ടറി റെജി കുമാര്‍ പ്രസംഗിച്ചു. അബി തോമസ് വിജയികള്‍ക്കു ട്രോഫി സമ്മാനിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ ജോസ് മാത്യു, പി.കെ. വാസു, സതീഷ് കുമാര്‍, കുര്യന്‍, ജോബി, അരുണ്‍, സജി പുലിക്കോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.