യൂറോപ്യന്‍ രാജ്യങ്ങളില്‍ കംപ്യൂട്ടര്‍ ജോലികള്‍ വര്‍ധിപ്പിക്കുന്നു
Saturday, August 30, 2014 8:31 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ രാജ്യങ്ങളിലെ ജോലികള്‍ക്ക് കംപ്യട്ടറുകള്‍ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യര്‍ ചെയ്തു കൊണ്ടിരിക്കുന്ന പല ജോലികളും കംപ്യൂട്ടറൈസ് ചെയ്ത് ജോലിക്കാരുടെ എണ്ണം ദിനംപ്രതി കുറച്ചു കൊണ്ടിരിക്കുന്നു. യൂറോപ്പിലെ പ്രധാന വ്യാവസായിക രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ളണ്ട് എന്നിവിടങ്ങളിലെ ജോലികള്‍ കംപ്യൂട്ടറൈസ് ചെയ്യാനുള്ള ഒരു പ്ളാന്‍ ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു. ഇത് അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനിടയ്ക്ക് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇത് യൂറോപ്യന്‍ തൊഴില്‍ രംഗത്ത് കൂടുതല്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നും തൊഴില്‍ രഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് വന്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും തൊഴിലാളി യൂണിയനുകള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. വളരുന്ന യുവ തലമുറയ്ക്ക് യൂറോപ്പില്‍ ഈ കംപ്യൂട്ടറൈസേഷന്‍ കൂടുതല്‍ ജീവിത പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍