ഗുരുധര്‍മ്മ പ്രചാരണ സഭയുടെ ഗുരുജയന്തി ആഘോഷം സെപ്റ്റംബര്‍ എട്ടിന്
Friday, September 5, 2014 7:43 AM IST
ന്യൂഡല്‍ഹി: ഗുരുധര്‍മ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ എട്ടിന് (തിങ്കള്‍) വൈകുന്നേരം ആറിന് കേരള ഹൌസില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ദൈവദശകത്തോടുകൂടി ആരംഭിക്കുന്ന ചടങ്ങുകളില്‍ ശിവഗിരിയില്‍ നിന്നും ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും.

സൌത്ത് ഡല്‍ഹി യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ കെ.എസ് കുഞ്ഞുമോന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി