കേരള ഹൌസില്‍ സംഘാടക സമിതി രൂപീകരണയോഗം സെപ്റ്റംബര്‍ എട്ടിന്
Friday, September 5, 2014 7:51 AM IST
ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരുദേവന്‍ ദൈവശകം രചിച്ചതിന്റെ ശതാബ്ദി ആഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചുവരുന്നു.

ഇതിന്റെ ഭാഗമായി ഒരു വിശ്വദാര്‍ശനിക സമ്മേളനം ഡല്‍ഹിയില്‍ നടത്തുവാന്‍ തീരുമാനിച്ചു. ഇതിനായി സംഘാടക സമിതി രൂപീകരിക്കുവാന്‍ സെപ്റ്റംബര്‍ എട്ടിന് (തിങ്കള്‍) ഗുരുദേവന്റെ ജയന്തി ദിനത്തില്‍ വൈകുന്നേരം നാലിന് ഡല്‍ഹി കേരളഹൌസില്‍ യോഗം ചേരുന്നു. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ശതാബ്ദി ആഘോഷകമ്മിറ്റിക്കുവേണ്ടി സ്വാമി പ്രകാശാനന്ത, സ്വാമി ഋതംഭരാനന്ദ, സ്വാമി പരമാനന്ദ, സച്ചിദാനന്ദ സ്വാമി, സ്വാമി വിശാലാനന്ദ, സാമി ഗുരുപ്രസാദ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്