ഗ്രേയ്റ്റര്‍ നോയിഡയില്‍ ജയന്തി ആഘോഷം സെപ്റ്റംബര്‍ എട്ടിന്
Friday, September 5, 2014 7:52 AM IST
ന്യൂഡല്‍ഹി: നോയിഡ ഗരുധര്‍മ്മ പ്രചാരണ സഭയും എസ്എന്‍ഡിപിയും സംയുക്തമായി സംഘടിപ്പിക്കുന്ന 160-ാമത് ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷം സെപ്റ്റംബര്‍ എട്ടിന് (തിങ്കള്‍) നടക്കും. ഗ്രേയ്റ്റര്‍ നോയിഡയിലെ ശ്രീനാരായണ ഗുരുദേവന്‍ ക്ഷേത്രത്തിലാണ് ആഘോഷപരിപാടികള്‍.

വര്‍ക്കല ശിവഗിരി മഠത്തിലെ ഗുരുദേവന്റെ മുതിര്‍ന്ന ശിഷ്യരിലൊരാളായ സ്വാമി സച്ചിദാനന്ദ രാവിലെ ആറിന് നടക്കുന്ന പ്രഭാത പൂജയ്ക്കും 10.30 മുതല്‍ നടക്കുന്ന ഗുരുപൂജയ്ക്കും വിളക്കു പൂജയ്ക്കും കാര്‍മികത്വം വഹിക്കും.

രാവിലെ ഏഴിന് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 12ന് ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. രാവിലെ എട്ടു മുതല്‍ 8.30 വരെ വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൂജയില്‍ പങ്കെടുത്ത് ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ എല്ല ഭക്തരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ. ബിജു (ജോ. സെക്രട്ടറി) 9810538700.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്