മിഷിഗണ്‍ മലയാളി അസോസിയേഷന്റെ 'ഓണം പൊന്നോണം 2014' സെപ്റ്റംബര്‍ 14 ന്
Friday, September 5, 2014 7:53 AM IST
മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണം പൊന്നോണം സെപ്റ്റംബര്‍ 14 ന് (ഞായര്‍) വൈകുന്നേരം 5.30ന് ഓണസദ്യയോടുകൂടി ആരംഭിക്കും.

സ്റര്‍ലിംഗ്ഹൈറ്റ്സ് ഹോളി ഗോസ്റ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഹാളില്‍ നടക്കുന്ന ഒണാഘോഷ പരിപാടികളിലേക്ക് മിഷിഗണിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

ഇതോടൊപ്പം തന്നെ കോട്ടയം അതിരമ്പുഴയിലുള്ള അബ്രോഭവന്‍ അന്തേവാസികള്‍ക്ക് തിരുവോണ നാളില്‍ ഓണസദ്യയും ചികിത്സാ സഹായവും നല്‍കി നാട്ടിലെ നിരാലംബരായ വൃദ്ധ മാതാക്കള്‍ക്ക് ഒരു കൈത്താങ്ങ് കൂടി ആവുകയാണു മിഷിഗണ്‍ മലയാളി അസോസിയേഷന്‍.

ഓണാഘോഷത്തില്‍ പങ്കെടുത്ത് ആഘോഷ പരിപാടികള്‍ ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഭിലാഷ് പോള്‍ (കണ്‍വീനര്‍) 2482526230, ജോസ് ചാഴികാടാന്‍ (പ്രസിഡന്റ്) 7345160641, വിനോദ് കൊണ്ടൂര്‍ ഡേവിഡ് (സെക്രട്ടറി) 3132084952, മാത്യു ഉമ്മന്‍ 2487094511, ബിജു നൊച്ചിയില്‍ 5174141846.

റിപ്പോര്‍ട്ട്: വിനോദ് ഡേവിഡ്