നോയിഡ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ അത്തപൂക്കളമത്സരം നടത്തി
Friday, September 5, 2014 7:58 AM IST
ന്യൂഡല്‍ഹി: നോയിഡ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ അത്തപൂക്കള മത്സരം നടത്തി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ന്യൂറോ സര്‍ജിക്കല്‍ ഐസിയു വിഭാഗം ഒന്നാം സ്ഥാനം കരസ്ഥാക്കി. ഹൃദ്രോഗ വിഭാഗം ഐസിയുവിനാണ് രണ്ടാം സ്ഥാനം.

തുടര്‍ന്നു നടന്ന ഓണസദ്യയില്‍ ആശുപത്രി ജീവനക്കാരും ആശുപത്രി ഡയറക്ടര്‍ ഡോ. സുരേഷ് മിത്തലും പങ്കെടുത്തു.

രാവിലെ ഒമ്പതിന് ആരംഭിച്ച ആഘോഷ പരിപാടികള്‍ വൈകുന്നേരം നാലോടെ അവസാനിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്