മാര്‍ത്തോമ സഭ വിദ്യാഭ്യാസ ദിനാചരണം സെപ്റ്റംബര്‍ ഏഴിന്
Saturday, September 6, 2014 5:32 AM IST
ന്യുയോര്‍ക്ക്: മാര്‍ത്തോമ സഭ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ഇടവകകളില്‍ നടക്കുന്ന ആരാധകളില്‍ ധ്യാന ചിന്തകള്‍ക്ക് വിദ്യാഭ്യാസ വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പങ്കാളിത്തം നല്‍കുകയും വേണമെന്ന് മെത്രാപോലീത്ത പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളുടെ ആത്മീക വര്‍ധനയ്ക്കു സഹായിക്കുന്ന വേദ പഠന ക്ളാസുകള്‍ക്കും വ്യക്തി വികസനത്തിനുതകുന്ന ക്യാമ്പുകള്‍ക്കും ക്വാളിറ്റികളും ഇംപ്രൂവ്മെന്റ് പദ്ധതികള്‍ക്കും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 50 ലക്ഷം രൂപ ആവശ്യമാണെന്നും വിദ്യാഭ്യാസ ദിന സ്ത്രോത്ര കാഴ്ചയിലൂടെ 2,20,0000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും സഭാ ജനങ്ങളെ മെത്രാപോലീത്താ അറിയിച്ചു.

സഭയുടെ ആകമാനമായ വളര്‍ച്ചയുടെ അടിത്തറ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണെന്നും ആയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അവയില്‍ പ്രവര്‍ത്തിക്കുന്നവരേയും കരുതേണ്ടത് സഭയുടെ ഉത്തരവാദിത്തമാണെന്നും മെത്രാപോലീത്താ ഉദ്ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍