ഓണാഘോഷത്തിനൊരുങ്ങി സൌത്ത് കരോലിന അപ്പ് സ്റേറ്റ് മലയാളികള്‍
Monday, September 8, 2014 8:52 AM IST
സൌത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോലിന അപ്പ് സ്റേറ്റ് (മാസ്ക് അപ്പ് സ്റേറ്റ്) ഓണാഘോഷ പരിപാടികള്‍ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സെപ്റ്റംബര്‍ 13 ന് (ശനി) വേദിക് സെന്റര്‍ ഓഫ് ഗ്രീന്‍വില്ലില്‍ ആണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 11ന് അമ്മമാര്‍ ഭദ്രദീപം തെളിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ഓണസദ്യയും കലാപരിപാടികളും അരങ്ങേറും.

ഈ വര്‍ഷത്തെ ഓണാഘോഷം വന്‍വിജയമാക്കുവാന്‍ ആഘോഷ കമ്മിറ്റി അംഗങ്ങള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: സേതു നായര്‍