പുതുമയേറിയ കലാവിരുന്നുമായി ശരത് അമേരിക്കയില്‍
Tuesday, September 9, 2014 4:15 AM IST
ഷിക്കാഗോ: ജെ.ജെ എന്റര്‍ടൈന്‍മെന്റ് അമേരിക്കന്‍ മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്ന 'ഇതാടാ അളിയാ പെരുന്നാള്‍' എന്ന സ്റേജ് ഷോയില്‍ മുഖ്യവേഷം അവതരിപ്പിക്കാനായി പ്രിയ നടന്‍ ശരത് അമേരിക്കന്‍ മലയാളികള്‍ക്കു മുന്നിലെത്തുന്നു. 1993-ല്‍ 'സ്വം' എന്ന ഷാജി എന്‍. കരുണ്‍ ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച ശരത് തന്റെ അഭിനയജീവിതത്തിലെ ഇരുപത്തിയൊന്നാം വര്‍ഷത്തിലേക്ക് എത്തിയിരിക്കുകയാണ്.

'ഇതാടാ അളിയാ പെരുന്നാള്‍' എന്ന ഷോ ചിരിയും ചിന്തയും പിടിച്ചെടുത്ത് വെടിക്കെട്ടും, കൊടിയേറ്റും, താളമേളങ്ങളും, നൃത്തനൃത്യങ്ങളുമായി അരങ്ങേറുന്ന കലാസന്ധ്യയില്‍ തന്റെ അഭിനയ മുഹൂര്‍ത്തങ്ങളുമായി മികച്ച വേഷം കൈകാര്യം ചെയ്യുന്നു.

ദേശീയ പുരസ്കാര ജേതാവ് അംബുജാക്ഷന്‍ നമ്പ്യാര്‍ സംവിധാനവും ബേബി എടത്വ രചനയും നിര്‍വഹിക്കുന്ന ഈ സ്റേജ് ഷോ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ ഒരു വേറിട്ട അനുഭവം തന്നെയായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നു. പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക: ജോമോന്‍ കുളപ്പുരയ്ക്കല്‍ (863 709 4434), ഷാജി മിറ്റത്താനി (215 715 3074), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (469 682 9960), ജോസ് കണ്ണാട്ട് (516 655 4270), വിനോയ് (863 399 9655).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം