ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ ഇന്ത്യക്കാരെ അഭിനന്ദിച്ചു
Tuesday, September 9, 2014 4:16 AM IST
ഷിക്കാഗോ: ഇല്ലിനോയി സ്റേറ്റ് ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ ഇന്ത്യക്കാര്‍ കഠിനാധ്വാനികളാണെന്നും, അവരുടെ സേവനം രാജ്യത്തിനും സ്റേറ്റിനും വിലമതിക്കാനാവാത്തതാണെന്നും പ്രസ്താവിച്ചു. തന്നെ സന്ദര്‍ശിക്കുവാനും തന്റെ ഇലക്ഷന് പിന്തുണ വാഗ്ദാനം ചെയ്യുന്നതിനും ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെ സ്റേറ്റ് ഹൌസില്‍ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

2014-ലെ ഇലക്ഷന്‍ വളരെ കാഠിന്യമേറിയതായിരിക്കുമെന്നും, എല്ലാ ഇന്ത്യക്കാരും എത്രയും വേഗം തങ്ങളുടെ വോട്ടുകള്‍ രജിസ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തെ താന്‍ വളരെയേറെ ബഹുമാനിക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സംഭാവനകള്‍ ലോകത്തിന് തന്നെ ഒരു മാര്‍ക്ഷദര്‍ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം