മിസിസാഗാ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഫണ്ട് സമാഹരണം
Tuesday, September 9, 2014 6:14 AM IST
മിസിസാഗ: കാനഡയിലുള്ള മിസിസാഗാ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ പള്ളി വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ഓഗസ്റ് 31ന് (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ അമേരിക്കന്‍ നോര്‍ത്ത്ഈസ്റ് ഭദ്രാസന മെത്രാപോലീത്താ സക്കറിയാസ് മാര്‍ നിക്കോളവാസ് തിരുമേനി നിര്‍വഹിച്ചു.

അന്നേ ദിവസം തന്നെ സക്കറിയ മാര്‍ നിക്കോളവാസ് തിരുമേനിയുടെയും ഇടവക വികാരി വന്ദ്യ ലാസറസ് റമ്പാന്റെയും സാന്നിധ്യത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസിലെ 68-ാമത് ജന്മദിനം പ്രമാണിച്ച് ഇടവകയുടെ ജന്മദിനാശംസകള്‍ ബാവാ തിരുമേനിയെ അറിയിക്കുന്ന പ്രമേയം ഇടവക സെക്രട്ടറി സ്കറിയ കോശി അവതരിപ്പിച്ചു.