ഡബ്ള്യുഎംസി ഗുജറാത്ത് പ്രൊവിന്‍സ് ഓണാഘോഷം നടത്തി
Tuesday, September 9, 2014 8:24 AM IST
അഹമ്മദാബാദ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ഗുജറാത്ത് പ്രൊവിന്‍സ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) നടന്ന ആഘോഷപരിപാടികളില്‍ ഡബ്ള്യുഎംസി യൂത്ത് ഫോറം ഒരുക്കിയ ഓണസദ്യ വേറിട്ടൊരനുഭവമായി. വിഎസ് ആശുപത്രിയിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമായി ആയിരത്തോളം വരുന്ന ഓണസദ്യ വിതരണം ചെയ്തു. കഴിഞ്ഞവര്‍ഷം അഹമ്മദാബാദ് നഗരത്തില്‍ അയ്യായിരത്തോളം പേര്‍ക്കാണ് സദ്യ വിതരണം ചെയ്തത്.

സദ്യ വിതരണത്തിന് ഡബ്ള്യുഎംസി യൂത്ത് ഫോറം പ്രസിഡന്റ് കെ. പ്രേമചന്ദ്രന്‍, സെക്രട്ടറി ദിനേശ് നായര്‍, ഹരി ഉണ്ണിത്താന്‍ എന്നിവര്‍ നേതൃത്വം നല്‍കി.